കോഴിക്കോട്: തന്റെ ആത്മകഥയായ ‘ തോല്‍ക്കാന്‍ മനസ്സില്ലാതെ ‘ എന്ന പുസ്തകം ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാറിന് സമ്മാനിച്ചു. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ മാതൃഭൂമി ബുക്‌സില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനായും വായനാലോകം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
അറുപത് വര്‍ഷം മുന്‍പ് കോഴിക്കോടിന്റെ ഭൂമികയില്‍ ബന്ധുവിന്റെ കടയില്‍ സെയില്‍സ്മാനായി ജോലി ആരംഭിച്ച് ബിസിനസ് ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഷെവ: സി.ഇ ചാക്കുണ്ണി.
രാജ്യത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രമുഖ ഉല്‍പ്പന്ന നിര്‍മാതാക്കളുടെ ആരംഭകാലം മുതല്‍ മാര്‍ക്കറ്റിങ്ങില്‍ നിര്‍ണായക പങ്കുവഹിക്കുകയും സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച് വഹിച്ച വ്യക്തിത്വമാണ് ഷെവ: സി.ഇ ചാക്കുണ്ണി. കഴിഞ്ഞ 20 വര്‍ഷക്കാലമായി മുഴുസമയ കക്ഷി രാഷ്ട്രീയത്തിനതീതമായ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണിദ്ദേഹം.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വികസനം, പ്രവാസികളുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനുള്ള ബേപ്പൂരില്‍ നിന്ന് ദുബായിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം, റെയില്‍വേ യാത്രക്കാരുടെ പ്രശ്‌നപരിഹാരങ്ങള്‍, കാലിക്കറ്റ് റെയില്‍വേ സ്റ്റേഷന്‍ വികസനം, കാന്‍സര്‍ രോഗികള്‍ക്കുള്ള സാന്ത്വനപ്രവര്‍ത്തനം, യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ പ്രശ്‌നം നിഷ്പക്ഷമായി പരിഹരിക്കാനും ദീര്‍ഘകാല പരിശ്രമം നടത്തുന്ന വ്യക്തിത്വം, ചലച്ചിത്ര മേഖലയിലെ ഇടപെടല്‍, വ്യാപാരികളുടെ അവകാശസംരക്ഷണം എന്നീ രംഗങ്ങളിലും സജീവ സാന്നിധ്യമാണിദ്ദേഹം.
കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച അദ്ദേഹത്തിന്റെ തോല്‍ക്കാന്‍ മനസ്സില്ലാതെ എന്ന പുസ്തകം പുതുതലമുറക്ക് പ്രചോദനമാണ്. അദ്ദേഹത്തിനും ഗ്രന്ഥത്തിനും പീപ്പിള്‍സ് റിവ്യൂവിന്റെ ഹൃദയംഗമമായ ആശംസകള്‍ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ നേര്‍ന്നു.