ജവാന്‍ പുറത്തിറങ്ങും മുമ്പ്; രണ്ടാമത്തെ ബോളിവുഡ് പടം പിടിക്കാന്‍ ആറ്റ്‌ലി

ജവാന്‍ പുറത്തിറങ്ങും മുമ്പ്; രണ്ടാമത്തെ ബോളിവുഡ് പടം പിടിക്കാന്‍ ആറ്റ്‌ലി

തമിഴ് സംവിധായകന്‍ ആറ്റ്‌ലിയും തെന്നിന്ത്യന്‍ നായിക നയന്‍ താരയും ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രമാണ് ഷാരൂഖ് നായകനായെത്തുന്ന ‘ജവാന്‍’. ഇതിനകം വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രം സെപ്റ്റംബര്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്.

എന്നാല്‍ ഈ ചിത്രം തീയറ്റുകളിലെത്തും മുമ്പ് അടുത്ത ബോളീവുഡ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ആറ്റ്‌ലി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  വരുണ്‍ ധവാന്‍ ആയിരിക്കും രണ്ടാം ചിത്രത്തിലെ നായകന്‍

2016ലെ അറ്റ്ലിയുടെ തമിഴ് ഹിറ്റ് ‘തെരി’യുടെ റീമേക്ക് ആണിതെന്നാണ് വിവരം. കീര്‍ത്തി സുരേഷ് ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആഗസ്റ്റില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും. 2024 മെയ് 31ന് ചിത്രം റിലീസിനെത്തുമെന്ന് വരുണ്‍ ധവാന്‍ പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *