ചെറിയാന്‍ തോട്ടുങ്കല്‍ അന്തരിച്ചു

ചെറിയാന്‍ തോട്ടുങ്കല്‍ അന്തരിച്ചു

കുണ്ടൂപറമ്പ്: ചെറിയാന്‍ തോട്ടുങ്കല്‍ (82) അന്തരിച്ചു. 1941 ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ജനനം. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ കുണ്ടുപ്പറമ്പിലാണ് സ്ഥിരതാമസം. പൊതു പ്രവര്‍ത്തകന്‍, ഭരണ പരിഷ്‌കാരവേദി പ്രവര്‍ത്തകന്‍, മനുഷ്യാവകാശ സംഘാടകന്‍, (അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്) ഉപഭോക്തൃവേദി, പരിസ്ഥിതി പ്രവര്‍ത്തകന്‍, മിശ്രവിവാഹ സംഘാടകന്‍, പാലിയേറ്റീവ് പ്രവര്‍ത്തകന്‍, മദ്യനിരോധന മേഖലയിലെ സജീവ പ്രവര്‍ത്തകന്‍, റെഡ്‌ക്രോസ് വളണ്ടിയര്‍, ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മാര്‍ഗ്ഗദര്‍ശിയാണ് ചെറിയാന്‍ തോട്ടുങ്കല്‍.
ലേഖകന്‍, പ്രഭാഷകന്‍, രചയിതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്ത വ്യക്തിത്വത്തിനുടമ. ഡോ. അംബേദ്കര്‍ അവാര്‍ഡ്, ധാര്‍മിക ദിനപത്രത്തിന്റെ എക്‌സലന്‍സ്‌ അവാര്‍ഡ്, സ്റ്റേജ് ആര്‍ട്ടിസ്റ്റ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രശസ്തി പത്രം, സിറ്റിലൈറ്റ് ജൂബിലി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
രക്ഷയുടെ ശബ്ദം എന്ന ബുള്ളറ്റിന്റെ പ്രസാധകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ രചനകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സുമതി (റിട്ട.കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരി), മക്കള്‍: മിനി (നാഗപൂര്‍), അനില്‍ ചെറിയാന്‍ (പ്രധാനമന്ത്രി ജന്‍ ഔഷധി , ഈസ്റ്റ് ഹില്‍), മരുമക്കള്‍: സുമിത്ത്, അഭിരാമി ബി.കെ.

Share

Leave a Reply

Your email address will not be published. Required fields are marked *