ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തില്‍ വേരറ്റ്‌പോകുന്ന തനത് മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതിനും മറ്റ് പാരമ്പര്യ കലകളെ തനത് രൂപത്തില്‍ നിലനിര്‍ത്തുന്നതിനും കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ ഇടപെടലുകള്‍ സ്വീകരിക്കുന്നതിനും, അവശകലാകാരന്മാര്‍ക്ക് ആവശ്യമായ ക്ഷേമ പ്രവര്‍ത്തനങ്ങളും സഹായവും സംഘടിപ്പിച്ചു കൊടുക്കുന്നതും ലക്ഷ്യമിട്ട് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി കേരള കലാലീഗ് രൂപീകരിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാ അക്കാദമി സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ മാപ്പിളപ്പാട്ട് പരിശീലനം, കോല്‍ക്കളി, വാദ്യോപകരണങ്ങളുടെ പരിശീലനം എന്നിവയാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ നെല്ലോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.കെ ആലിക്കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അമ്പലക്കണ്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി മെഹബൂബ് കോയിപ്പള്ളി, വീരാന്‍ വേങ്ങാട്ട്, അഡ്വക്കേറ്റ് ഹനീഫ, വി. മുഹമ്മദ് ബഷീര്‍ , ഇ.കെ അബ്ദുല്ലത്തീഫ്, കെ.പി പോക്കര്‍ക്കുട്ടി, അസ്മ ചെറുവണ്ണൂര്‍, കുഞ്ഞാലന്‍കുട്ടി ചന്തകടവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ആഷിക് എം.കെ (പ്രസിഡന്റ്), റഫീഖ് എ.കെ, റസാഖ് കെ.ടി, അഷ്‌റഫ് ബി. (വൈസ് പ്രസിഡണ്ടുമാര്‍), എം.കെ അസൈനാര്‍ (സെക്രട്ടറി ), അഷ്‌റഫ് എം.കെ, ഷംസു പരുത്തിപ്പാറ, (ജോ. സെക്രട്ടറിമാര്‍), അസ്മ ചെറുവണ്ണൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.