അരൂര്‍: കെ.എസ്.കെ.ടി.യു അരൂര്‍ മേഖലാ സമ്മേളനം നാളെ (29ന്) കോടിയേരി ബാലകൃഷ്ണന് നഗറില്‍ മലമല് താഴ വച്ച് നടക്കും. രാവിലെ 10 മണിക്ക് സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന് ഉദ്ഘാടനം ചെയ്യും. 125 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മേഖലാ ഭാരവാഹികളായ ഒ.രമേശനും, എം. ധനേഷും അറിയിച്ചു.