നീലേശ്വരം: ഓള്‍ കേരള ലോട്ടറി ഏജന്റ് & സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം ജീവിച്ച അപൂര്‍വ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രസിഡന്റ് കെ.എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് രണ്ടിന് സംസ്ഥാന വ്യാപകമായി നടക്കുന്ന ലോട്ടറി ബന്ദ് വിജയിപ്പിക്കാന്‍ യോഗം തൊഴിലാളികളോടഭ്യര്‍ഥിച്ചു. കെ. രാജഗോപാലന്‍ നായര്‍, കെ. സുകുമാരന്‍, മണികണ്ഠന്‍ പൊയിനാച്ചി, മോഹനന്‍ കരിന്തളം, പ്രകാശ് കരിങ്ങാട്ട്, കെ. ശാന്തകുമാരി, ടി. പ്രശാന്ത്, എം.വി ശാന്തകുമാരി, തങ്കമണി പാലത്തടം, പി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.