കോഴിക്കോട്: പ്രവാസി സാഹിത്യകാരനും മാധ്യമപ്രവര്‍ത്തനുമായ ആറ്റക്കോയ പള്ളിക്കണ്ടി രചിച്ച ‘ഈന്തപ്പഴത്തിന്റെ സുഗന്ധം ‘ പുസ്തക പ്രകാശനം ആഗസ്റ്റ് അഞ്ചിന് (ശനി) രാവിലെ 11 മണിക്ക് അളകാപുരിയില്‍ നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പ്പിള്ള സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജലിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റും സംഘാടക സമിതി മുഖ്യരക്ഷാധികാരിയുമായ എം.വി കുഞ്ഞാമു ഉപഹാരസമര്‍പ്പണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ: വര്‍ഗീസ് മാത്യു സന്ദേശം നല്‍കും. മുഹിയുദ്ധീന്‍ മദനി, പ്രൊഫ: മുഹമ്മദ് ഹസന്‍, പ്രൊഫ: വി. വേണുഗോപാല്‍, ഡോ: എം.എം കുഞ്ഞു, എന്‍.പി അബ്ദുള്‍ ഹമീദ്, ആശംസകള്‍ നേരും. ഒ. അശോക് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, കൈരളി ബുക്‌സ്), സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് എസ്.എം നന്ദിയും പറയും.
ആറ്റക്കോയ പള്ളിക്കണ്ടിയുടെ എഴുത്തിന്റെ 50ാം വാര്‍ഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. ഗള്‍ഫ് ഇന്ത്യന്‍ സാംസ്‌കാരിക സമിതിയാണ് സംഘാടകര്‍. കൈരളി ബുക്‌സാണ് പ്രസാധകര്‍.