ഇന്ത്യന്‍ ഓയില്‍ ‘പരിവര്‍ത്തന്‍ – പ്രിസണ്‍ ടു പ്രൈഡ്’ അഞ്ചാം ഘട്ടത്തിനും ‘നയീ ദിശ – സ്മൈല്‍ ഫോര്‍ ജുവനൈല്‍’ രണ്ടാം ഘട്ടത്തിനും തുടക്കമായി

ഇന്ത്യന്‍ ഓയില്‍ ‘പരിവര്‍ത്തന്‍ – പ്രിസണ്‍ ടു പ്രൈഡ്’ അഞ്ചാം ഘട്ടത്തിനും ‘നയീ ദിശ – സ്മൈല്‍ ഫോര്‍ ജുവനൈല്‍’ രണ്ടാം ഘട്ടത്തിനും തുടക്കമായി

‘പരിവര്‍ത്തന്‍ – പ്രിസണ്‍ ടു പ്രൈഡ്’ എന്നതിന്റെ അഞ്ചാം ഘട്ടവും ‘നയീ ദിശ – സ്‌മൈല്‍ ഫോര്‍ ജുവനൈലിന്റെ’ രണ്ടാം ഘട്ടവും ഇന്ത്യന്‍ ഓയില്‍ മുന്‍നിര കായികതാരങ്ങളുടെയും ജയില്‍ അധികൃതരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. പരിവര്‍ത്തന്റെ അഞ്ചാം ഘട്ടം ഏഴ് ജയിലുകളിലേക്കും നയി ദിശയുടെ രണ്ടാം ഘട്ടം 17 സംസ്ഥാനങ്ങളിലെ 18 ചില്‍ഡ്രന്‍സ് ഹോമുകളിലെ 1000 ത്തോളം പേരിലേക്കും എത്തിച്ചേരും. സാമൂഹിക നന്മയ്ക്കായി സ്‌പോര്‍ട്‌സിനുള്ള സ്‌പോര്‍ട്സ്റ്റാര്‍ ഏസസ് ചെയര്‍പേഴ്‌സണ്‍ അവാര്‍ഡ് 2023, ചിന്താ നേതൃത്വത്തിനുള്ള ഏഷ്യാ പസഫിക് സ്റ്റീവി അവാര്‍ഡുകള്‍ എന്നിവ ലഭിച്ച ഇന്ത്യന്‍ ഓയിലിന്റെ ജയില്‍ അന്തേവാസികള്‍ക്കായുള്ള ഈ മുന്‍നിര ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ക്ക് ചെന്നൈയില്‍ നടന്ന 2022 ലെ ചെസ് ഒളിംപ്യാഡിനിടെ ലോക ചെസ് ഫെഡറേഷനും (FIDE) അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

ആസാദി കാ അമൃത് മഹോത്സവ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ആഘോഷത്തോടനുബന്ധിച്ച് 2021 ആഗസ്റ്റ് 15ന് ആരംഭിച്ച പരിവര്‍ത്തന്‍ – പ്രിസണ്‍ ടു പ്രൈഡ് സംരംഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 21 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 51 ജയിലുകളിലെ 2900 തടവുകാരെ നാല് ഘട്ടങ്ങളിലായി പരിശീലിപ്പിച്ചു. 2023 ജനുവരി 26ന് ആരംഭിച്ച നയി ദിശ – സ്‌മൈല്‍ ഫോര്‍ ജുവനൈലിന്റെ ആദ്യ ഘട്ടത്തില്‍ 135 അന്തേവാസികളെ ഉള്‍ക്കൊള്ളുന്ന മൂന്ന് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമുകളില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്, കാരംസ് എന്നിവയില്‍ പരിശീലനം നല്‍കുകയും പങ്കെടുക്കുന്നവര്‍ക്ക് ഉപകരണങ്ങളും കിറ്റുകളും നല്‍കുകയും ചെയ്തു.

ശാരീരികവും മാനസികവുമായ ക്ഷേമത്തിനപ്പുറം, ജയില്‍ തടവുകാരുടെയും ജൂവനൈലുകളുടെയും ജീവിതത്തില്‍ സ്‌പോര്‍ട്‌സിലൂടെ നല്ല പരിവര്‍ത്തനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യുണീക് സോഷ്യല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് പ്രോഗ്രാമിന്റെ അടുത്ത ഘട്ടങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ പറഞ്ഞു. വിവിധ കായിക ഇനങ്ങളില്‍ അവരെ പരിശീലിപ്പിക്കുന്നതിലൂടെ, അച്ചടക്കവും പ്രതിരോധശേഷിയും ആത്മവിശ്വാസവും അവരുടെ മനസ്സില്‍ പതിപ്പിച്ചുകൊണ്ട് അവരുടെ ഊര്‍ജ്ജം ക്രിയാത്മകമായി നയിക്കാന്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യത്തില്‍ നല്‍കിയ സംഭാവനകള്‍ക്ക് വിവിധ ജയില്‍, സര്‍ക്കാര്‍ അധികാരികള്‍ക്കും വൈദ്യ നന്ദി പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍, വിവിധ സംസ്ഥാന ജയില്‍ വകുപ്പുകളുമായി സഹകരിച്ച്, രാജ്യത്തുടനീളമുള്ള 44 ലധികം സ്ഥലങ്ങളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയില്‍ കൂടുതലും തടവുകാരും മുന്‍ തടവുകാരും പ്രവര്‍ത്തിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *