ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 15ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിക്കുന്ന കാല്‍നട പ്രചരണ ജാഥ രണ്ടാം ദിനം കൈനാട്ടിയില്‍ നിന്ന് ആരംഭിച്ചു. ജാഥ ലീഡര്‍ പി.സി ഷൈജു, ഉപലീഡര്‍ കെ. ഷഫീഖ്, മാനേജര്‍ അമൃത പി.വി എന്നിവര്‍ സംസാരിച്ചു. വെള്ളികുളങ്ങര, ഒഞ്ചിയം ബേങ്ക്, കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ എടച്ചേരിയില്‍ സമാപിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗം പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അഡ്വ.പി. രാഹുല്‍ രാജ്, എം.കെ വികേഷ്, എം.കെ നികേഷ്, അമര്‍ ഷാഹി, സരോദ് ചങ്ങാടത്ത്, അര്‍ജുന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.