‘അമ്മയെന്ന സ്ത്രീ’ നിരാഹാര സമരം നടത്തി

‘അമ്മയെന്ന സ്ത്രീ’ നിരാഹാര സമരം നടത്തി

മാഹി: വിലപിക്കുന്ന മണിപ്പൂരിനെ ആശ്ലേഷിക്കുക എന്ന സന്ദേശവുമായി ‘അമ്മ എന്ന സ്ത്രീ’ എന്ന ഏകാംഗ സമരമുറയുടെ ഭാഗമായി സാഹിത്യകാരിയും, സാമൂഹ്യ-പരിസ്ഥിതിക പ്രവര്‍ത്തകയുമായ സി.കെ.രാജലക്ഷ്മി മാഹി മുന്‍സിപ്പല്‍ മൈതാനിയില്‍ ഏകദിന ഉപവാസം നടത്തി. വിജയന്‍ കൈനാടത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ: ടി. അശോക് കുമാര്‍, എ.വി.യൂസഫ്, ചാലക്കര പുരുഷു, റിയാസ് മാഹി, വിനയന്‍ പുത്തലം തുടങ്ങി സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ സാരഥികള്‍ സംസാരിച്ചു. രമേശ് പറമ്പത്ത് എം.എല്‍.എ, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.വിനോദ് ,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഷാജി പിണക്കാട്ടില്‍ എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *