അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്കായി തിരച്ചില്‍

അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്കായി തിരച്ചില്‍

കൊച്ചി: അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നിയെ ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയാണു തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച പകല്‍ മൂന്നു മണിയോടെയാണ് സംഭവം. സംഭവത്തില്‍ അസം സ്വദേശിയായ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി. നന്നായി മലയാളം സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *