സ്വകാര്യ ബസ്സിടിച്ച് യുവാവിന് ഗുരുതര പരിക്ക്

സ്വകാര്യ ബസ്സിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ന്യൂ മാഹി: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക്. ഉസ്സന്‍ മൊട്ടയില്‍ വാടക വീട്ടില്‍ താമസിക്കുന്ന പെരിങ്ങാടി സ്വദേശി ചെക്കുവിന്റെവിട ഷാജി (50)ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയത് കൊണ്ട് മാത്രമാണ് ഷാജി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളെ കണ്ണൂര്‍ മിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഉസ്സന്‍ മൊട്ടയ്ക്ക് താഴെ മാതൃക ബസ്റ്റോപ്പിനടുത്ത് അപകടമുണ്ടായത്.

കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റിങ്കു ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ ഒന്നടങ്കം പറയുന്നു. ഗതാഗതക്കുരുക്കും, മഴക്കാലവുമായിട്ടും ദീര്‍ഘദൂര സ്വകാര്യബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാന്‍ നിയമ സംവിധാനമൊന്നുമില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *