കോഴിക്കോട്: വേദവ്യാസ സൈനിക വിദ്യാലയത്തില്‍ നിന്നുള്ള 120 കുട്ടികളും 4 അധ്യാപകരും അടങ്ങുന്ന സംഘം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സന്ദര്‍ശിച്ചു. 6, 7 ക്ലാസുകളില്‍ ഉള്ള കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എന്‍ഐടി കാലിക്കറ്റിലെ റോബോട്ടിക്‌സ്, മെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് എന്‍ജിനീയറിങ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ ലാബുകളും ലൈബ്രറിയും ആണ് കുട്ടികള്‍ സന്ദര്‍ശിച്ചത്. കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താനും കണ്ടുപിടിത്തങ്ങളെപറ്റിയും ശാസ്ത്രപരീക്ഷണങ്ങളെ പറ്റിയും അവരില്‍ അവബോധം സൃഷ്ടിക്കാനുമാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്.
സെന്റര്‍ ഫോര്‍ ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ ആണ് സന്ദര്‍ശനത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയത്. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ എന്റര്‍പ്രണഷിപ്പ് ആന്‍ഡ് ഇന്‍ക്യുബ്യൂഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ഡോക്ടര്‍ എസ്. അശോക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നോവേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആയ ഡോ. എസ്. കുമരവേല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.