കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം യുവ തലമുറയെ കൂടുതല്‍ വഴി തെറ്റിക്കുമെന്നും പെട്ടിക്കടകളില്‍ പോലും മദ്യഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രസംഗിക്കുകയും മറുഭാഗത്ത് മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്നയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും പ്രതിഷേധസംഗമം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി രാമദാസ് വെങ്ങേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അസി: സെക്രട്ടറി മനോജ് കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ശക്തിധര്‍ പനോളി, നസിര്‍, റഫീഖ് പൂക്കാട്, പി. അനിത, ശ്രീകല വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.