വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 22.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. 114 റണ്‍സായിരുന്നു വിജയ ലക്ഷ്യം.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ 46 പന്തില്‍ 52 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 19 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 21 പന്തില്‍ 16 റണ്‍സെടുത്ത് 19 ബോളില്‍ 12 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്താകാതെ നിന്നു. ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദൂല്‍ ഠാക്കൂറുമാണ് പുറത്തായ മറ്റ് രണ്ട്‌പേര്‍.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 23 ഓവറിലാണ് ഓള്‍ ഔട്ടായത്. കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്ത് തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പൊതുവെ ദുര്‍ബലരായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. നായകന്‍ ഷായ് ഹോപ്പ് മാത്രമാണ് വെസ്റ്റിന്‍ഡീസിന് വേണ്ടി തിളങ്ങിയത്. ഏഴാം റണ്‍സില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്‌സ് രണ്ട് റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ അലിക് അതനാസെയും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ടീം സ്‌കോര്‍ 45 എത്തിച്ചെങ്കിലും ടീം സ്‌കോര്‍ 45-ല്‍ എത്തിച്ചെങ്കിലും മുകേഷ് കുമാര്‍ അതനാസെയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.
ഹെറ്റ്മെയര്‍ (11), ഷെപ്പേര്‍ഡ് (0) എന്നിവരെ ജഡേജയും ഡ്രേക്സ് (3), കരിയ (3) എന്നിവരെ കുല്‍ദീപും പറഞ്ഞയച്ചു. ഒടുവില്‍ അവസാന പ്രതീക്ഷയായ നായകന്‍ ഹോപ്പും വീണു. 43 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാനക്കാരനായി വന്ന ജെയ്ഡന്‍ സീല്‍സിനെയും (0) കുല്‍ദീപ് മടക്കി.
കുല്‍ദീപ് യാദവ് മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുനില്‍കി നാല് വിക്കറ്റെടുത്തു. രണ്ട് മെയ്ഡന്‍ ഓവറുകളാണ് യാദവ് ചെയ്തത്. ജഡേജ 37 റണ്‍സ് കൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ശാര്‍ദൂല്‍, മുകേഷ്, ഹാര്‍ദിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.