വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? കൂണ്‍ കഴിക്കൂ

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? കൂണ്‍ കഴിക്കൂ

ഓഫീസിനകത്ത് ഇരുന്ന പകല്‍ മുഴുവന്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡി യുടെ അഭാവം. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മറ്റ് പ്രതിരോധ പ്രവര്‍ത്തനത്തിനും മുടി വളര്‍ച്ചയ്ക്കും മറ്റും വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടം സൂര്യപ്രകാശം ഏല്‍ക്കുന്നതാണെങ്കിലും പലര്‍ക്കും ഇത് പ്രാവര്‍ത്തികമല്ല. ശരീരത്തിലെ വിറ്റാമിന്‍ ഡി യുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കൂണ്‍ സ്ഥിരമായി കഴിക്കുന്നത് സഹായിക്കുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡ്, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ കൂണില്‍ ധാരാളമുണ്ട്. ശരീരകലകളുടെ നിര്‍മാണം, പരിപാലനം എന്നിവയ്ക്കു കൂണ്‍ മികച്ചതാണ്. രോഗപ്രതിരോധം കൂണിലുള്ള ആന്റിഓക്‌സിഡന്റുകള്‍, സെലിനിയം, ആല്‍ഫാഗ്ലൂട്ടന്‍, ബീറ്റാഗ്ലൂട്ടന്‍ എന്നിവ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു.

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ മനുഷ്യ ചര്‍മ്മം എങ്ങനെ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നുവോ അതുപോലെ തന്നെ വിറ്റാമിന്‍ ഡി സ്വാഭാവികമായി നിര്‍മ്മിക്കാന്‍ കൂണുകള്‍ക്ക് സാധിക്കുന്നു. വൈറ്റമിന്‍ ഡി കുറവുള്ള, വെജിറ്റേറിയന്‍ മാത്രം ഭക്ഷിക്കുന്നവര്‍ക്കും ആശ്രയിക്കാമെന്നതാണ് കൂണ്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രത്യകത. വിറ്റാമിന്‍ ഡി രോഗപ്രതിരോധത്തിനും അത്യാവശ്യമാണ്. അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കുന്നു.

കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായകമായ പങ്ക് വഹിക്കുന്നു, ഇത് അസ്ഥികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ ഡി സമ്പുഷ്ടമായ കൂണ്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം ലര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് പരിമിതമായി മാത്രം സൂര്യപ്രകാശം ഏല്‍ക്കുന്ന വ്യക്തികളില്‍. വിറ്റാമിന്‍ ഡിയുടെ കുറവും വിഷാദം, ഉത്കണ്ഠ എന്നീ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇവയ്ക്കെല്ലാം പരിഹാരമായി കൂണ്‍ കറിവെച്ചോ സലാഡാക്കിയോ ഫ്രൈ ചെയ്തോ കഴിക്കാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *