വലിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ യോജിച്ച് സമ്മര്‍ദ്ദം ചെലുത്തണം: എം.ഡി.സി പ്രതിനിധികള്‍ യു.എ.ഇയിലേക്ക്

വലിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ യോജിച്ച് സമ്മര്‍ദ്ദം ചെലുത്തണം: എം.ഡി.സി പ്രതിനിധികള്‍ യു.എ.ഇയിലേക്ക്

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനസര്‍വീസുകള്‍ ആരംഭിക്കാനും ചാര്‍ട്ടേഡ് വിമാന – കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി എം.ഡി.സി പ്രതിനിധികള്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രമുഖ വിമാന കമ്പനിയായ ഫ്‌ളൈ ദുബായ്, ആഗസ്റ്റ് 2ന് 4:00 മണിക്ക് ദുബായിലെ ഫ്‌ളൈ ദുബായ് ക്യാമ്പസിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൂടിക്കാഴ്ചയ്ക്ക് എം.ഡി.സിയെ ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ ദുബായ് – കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓപ്പറേറ്റ് ചെയ്യുന്ന ഫ്‌ളൈ ദുബായ് ദിനംപ്രതി ആക്കുന്നതിനും, സീസണില്‍ ദിവസേന രാവിലെയും വൈകുന്നേരവും സര്‍വീസ് ആരംഭിക്കുന്നതിനും കൂടിക്കാഴ്ചയില്‍ സംഘം അഭ്യര്‍ത്ഥിക്കും. കോഴിക്കോട് നിന്ന് വലിയ വിമാനസര്‍വീസ് അനുമതി അനന്തമായി നീളുകയാണെങ്കില്‍ ലഭിക്കുന്നതുവരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോളിംഗ് പദവി അനുമതിക്ക് വിധേയമായി എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ ആരംഭിക്കുന്നതിന് ശ്രമം നടത്തും.
മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പന്‍, യു.എ.ഇ റീജ്യണല്‍ വൈസ് പ്രസിഡണ്ട് സി.എ. ബ്യൂട്ടി പ്രസാദ്, വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂര്‍, സെക്രട്ടറി കെ. സലിം എന്നിവര്‍ ആഗസ്റ്റ് ഒന്നിന് ഫ്‌ളൈ ദുബായ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കുന്നത്.

ആഘോഷ അവധിവേളകളില്‍ അമിതവിമാനനിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്. മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാര്‍ക്കും സമര്‍പ്പിച്ച നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക, കേരള മാരിടൈം ബോര്‍ഡ്, വിമാന-കപ്പല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മറ്റു ബന്ധപ്പെട്ടവരുമായി കോഴിക്കോട് – യു.എ.ഇ സെക്ടറില്‍ ചാര്‍ട്ടേഡ് വിമാന – യാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് കോഴിക്കോട്, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമിത വിമാന നിരക്ക് നിയന്ത്രിക്കണമെന്നും, ചാര്‍ട്ടേഡ് വിമാന സര്‍വിസ് ആരംഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രിക്ക് എം.ഡി.സി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.അമിത വിമാന നിരക്ക് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് യു.എ.ഇയില്‍ വെച്ച് വിമാന – കപ്പല്‍ കമ്പനികളുമായും, ബോംബെയില്‍ നിന്ന് ദുബായിലേക്ക് ചാര്‍ട്ടേഡ് കപ്പല്‍ സര്‍വീസ് നടത്തി പരിചയമുള്ള മലയാളി കൂടിയായ കരിം വെങ്കിടങ് ഉള്‍പ്പെടെയുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പ്രതിനിധി സംഘം പോകുന്നത്.

പ്രതിനിധി സംഘം ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. ദുബായ് സന്ദര്‍ശനത്തിന് ശേഷം വിരമിച്ച എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയ്‌റോ ഡ്രോം പ്ലാനിങ് ജനറല്‍ മാനേജര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ (എ.പി.ഡി), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഈ മേഖലയിലെ മറ്റു വിദഗ്ധരെ പങ്കെടുപ്പിച്ച് വിവിധ സംഘടനകളുടെ സംയുക്ത യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ച് ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ റാഫി .പി ദേവസി (പ്രസിഡന്റ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി), ഷെവ. സി. ഇ. ചാക്കുണ്ണി (പ്രസിഡന്റ് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍), അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍(, ജനറല്‍ സെക്രട്ടറി), എം വി കുഞ്ഞാമു (പ്രസിഡന്റ്, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍), ജോയ് ജോസഫ് കെ (വൈസ് പ്രസിഡന്റ്, എം.ഡി.എഫ്), അഡ്വക്കേറ്റ് വിക്ടര്‍ ആന്റണി ന്യൂണ്‍ (പ്രസിഡന്റ്, ഹോളി ലാന്റ് പില്‍ഗ്രിം സൊസൈറ്റി) എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *