വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി; സീരിയല്‍ താരവും  സുഹൃത്തും പിടിയില്‍

വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി; സീരിയല്‍ താരവും സുഹൃത്തും പിടിയില്‍

കൊല്ലം: എഴുപത്തഞ്ചുകാരനായ സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. സീരിയല്‍ താരവും അഭിഭാഷകയുമായ നിത്യ, പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് പോലിസിന്റെ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപ തട്ടിയ പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് ഇര പോലിസിനെ സമീപിച്ചത്.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് വായോധികനെ ബന്ധപ്പെട്ടത്. പരിചയം പിന്നീട് സൗഹൃദമായി മാറി. നിത്യയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഇരയെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയ്‌ക്കൊപ്പം നിര്‍ത്തി ബിനു ഫോട്ടോയെടുത്തു.
ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെട്ടുത്തി. തുടര്‍ന്ന് ഇരയില്‍ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി. 25 ലക്ഷം രൂപ നല്‍കാമെന്ന് ഇരയില്‍ നിന്ന് രേഖാമൂലം എഴുതിവാങ്ങിയതായും പരാതിയില്‍ പറയുന്നു. പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ഇര പരവൂര്‍ പോലിസില്‍ പരാതി നല്‍കി.
ഒളിവില്‍ പോയ പ്രതികളെ പണം നല്‍കാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *