റിനില്‍ മനോഹര്‍ പ്രസിഡണ്ട്, ഷബി ഭരതന്‍ സെക്രട്ടറി

റിനില്‍ മനോഹര്‍ പ്രസിഡണ്ട്, ഷബി ഭരതന്‍ സെക്രട്ടറി

തലശ്ശേരി: ലയണ്‍സ് ക്ലബ്ബ് തലശ്ശേരി മിഡ് ടൗണ്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ഒ.വി.സനല്‍ മുഖ്യാതിഥിയായി. സി.സി. ബസന്ത് അധ്യക്ഷത വഹിച്ചു. കിരണ്‍ ഭാസ്‌കര്‍, റിനില്‍ മനോഹര്‍, ഷബി ഭരതന്‍, യു.കെ.സന്ദീപ്, എസ്.ബിജോയ്, സജീവ് മാണിയത്ത് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ്ബും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 300 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. എക്‌സൈസ് വകുപ്പുമായി സഹകരിച്ച് മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണം നടത്തും. ഭാരവാഹികള്‍: റിനില്‍ മനോഹര്‍ (പ്രസി), ഡോ.പി.എ.രാധാകൃഷ്ണന്‍, അഡ്വ.ബിജേഷ് ചന്ദ്രന്‍ (വൈ.പ്രസി), ഷബി ഭരതന്‍ (സെക്ര), ബോബി സഞ്ജീവ് (ജോ. സെക്ര), യു.കെ.സന്ദീപ് (ഖജാ).

 

Share

Leave a Reply

Your email address will not be published. Required fields are marked *