മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ഏക സിവില്‍കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍ ബഹുജന സെമിനാര്‍ സംഘടിപ്പിച്ചു

മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ഏക സിവില്‍കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍ ബഹുജന സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ഏക സിവില്‍കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍’ ബഹുജന സെമിനാര്‍ തമിഴ്‌നാട് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അഡ്വ: മാ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് സമുന്നതരായ നേതാക്കള്‍ പങ്കെടുത്തു. സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ക്രിസ്ത്യന്‍ പുരോഹിതരും പങ്കെടുത്ത സെമിനാറില്‍ ഏക സിവില്‍കോഡിന്റെ പിറകിലെ ഒളിയജണ്ടകള്‍ പ്രധാന ചര്‍ച്ചാ വിഷയമായി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും പരസ്പര ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയിറപ്പിച്ച് ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്തണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.

പി.കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി (പ്രസിഡന്റ്, കെ.എന്‍.എം സംസ്ഥാന കമ്മിറ്റി), വി.ടി ബല്‍റാം (വൈസ് പ്രസിഡന്റ്, കെ.പി.സി.സി), കെ.ടി കുഞ്ഞിക്കണ്ണന്‍ (സി.പി.എം ജില്ലാ കമ്മിറ്റി അംഗം), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), അഡ്വ. പി. ഗവാസ് (സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി), ഡോ. കെ.എസ് മാധവന്‍ (ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍), പി.എന്‍ അബ്ദുല്ലത്തീഫ് മൗലവി (ചെയര്‍മാന്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), സി.പി ഉമര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, കെ.എന്‍.എം, മര്‍ക്കസ്സുദ്ദ്അ്വ), എച്ച്.ജി ഐറേനിയോസ് പൗലോസ് (ബിഷപ്പ്, യാക്കോവിറ്റ് ഡൈസോസിസ്, കോഴിക്കോട്), പി. മുജീബ് റഹ്‌മാന്‍ (ജമാഅത്തെ ഇസ്ലാമി കേരള അമീര്‍), റവ. ഫാദര്‍ സുനില്‍ ജോയ് (വികാരി ജനറല്‍, എസ്.ടി പോള്‍ മാര്‍ത്തോമ്മാ ചര്‍ച്ച്), അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി (മെമ്പര്‍, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്), ഇ.പി അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയയ്യത്തുല്‍ ഉലമ), എ.എം.എം ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍ (ഇം.ഇ.എസ് പ്രസിഡന്റ്), ഡോ. പി ഉണ്ണീന്‍ (പ്രസിഡന്റ്, എം.എസ്.എസ്). എന്നിവര്‍ പ്രസംഗിച്ചു. പി.എം.എ സലാം സ്വാഗതവും ടി.കെ അശ്റഫ് നന്ദിയും പറഞ്ഞു.

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, നാസര്‍ ഫൈസി കൂടത്തായി, ഡോ. ഹുസൈന്‍ മടവൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ശിഹാബ് പൂക്കോട്ടൂര്‍, എഞ്ചിനീയര്‍ മുഹമ്മദ് കോയ, പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *