തലശ്ശേരി : 167 വര്‍ഷങ്ങള്‍ പിന്നിട്ട തലശ്ശേരി ബി.ഇ.എം.പി. ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മെഗാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജി.യും, മുന്‍.കേന്ദ്ര സഹ മന്ത്രി ഇ. അഹമ്മദ്, തുടങ്ങി അഞ്ച് പാര്‍ലമെന്റ് അംഗങ്ങളെയും, ഇപ്പോഴത്തെ കേരളാ നിയമസഭാ സ്പീക്കറെയും, ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ കായിക ശാസ്ത്ര വിദ്യാഭ്യാസ മേഖലകളില്‍ പ്രശസ്തരായവരെ സംഭാവന ചെയ്ത തലശ്ശേരി ബി.ഇ.എം.പി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗതകാല സ്മരണകളുണര്‍ത്തി, വിപുലമായ രീതിയിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിലായി ബി.ഇ.എം.പി എന്ന വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യഗണങ്ങള്‍ ഇന്ന് ജോലി ചെയ്ത് വരുന്നു. ഇതില്‍ പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മഹാസംഗമത്തിനായി തയ്യാറെടുക്കുന്നത്. ഡിസംബര്‍ മാസാവസാനം സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വന്‍ വിജയമാക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങ് മുന്‍. പ്രിന്‍സിപ്പാള്‍ പി.വി. വത്സലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹനീഫ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി അരുണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാന്‍ലി, പൂര്‍വ്വ അധ്യാപകന്‍ സുകുമാരന്‍ മാസ്റ്റര്‍, പ്രസീന ടീച്ചര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സി.ഒ.ടി. ഹാഷിം, കെ.വി. ഗിരീഷ് കുമാര്‍, കെ.വി.ഗോകുല്‍ ദാസ്, ദിനില്‍ ധനഞ്ജയന്‍, ജെ. മുഹമ്മദ് ഫൈസല്‍, അഡ്വ.സി.ഒ.ടി. ഫുഹാദ്, ജസീം മാളിയേക്കല്‍, പി. പ്രസീല്‍ കുമാര്‍, എ.പി. നസീര്‍, മഹറൂഫ് ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് അബ്ദുള്‍ ജബ്ബാര്‍ നന്ദി പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി കെ.വി ഗോകുല്‍ദാസ് (ചെയര്‍മാന്‍), പി.പ്രസീല്‍ കുമാര്‍ (ജനറല്‍കണ്‍വീനര്‍) അഡ്വ.സി.ഒ.ടി. ഫുഹാദ്, സി.ഓ.ടി. ഹാഷിം (വൈസ് :ചെയര്‍മാന്‍മാര്‍), ദിനില്‍ ധനഞ്ജയന്‍, എ.പി. നസീര്‍, മുഹമ്മദ് ജസീല്‍, ജെ. മുഹമ്മദ് ഫൈസല്‍ (ജോ : കണ്‍വീനര്‍മാര്‍ ), ഷെറിന്‍ രാജ് (വനിതാ കോ-ഓര്‍ഡി നേറ്റര്‍), പ്രിന്‍സിപ്പാള്‍ ഷാജി അരുണ്‍ കുമാര്‍ ട്രഷററും ആയി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.