ന്യൂഡല്‍ഹി: സാമുദായിക പ്രക്ഷോഭം തുടരുന്ന മണിപ്പൂര്‍ ‘ഇന്ത്യ’ സന്ദര്‍ശിക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ എം.പി മാര്‍ സന്ദര്‍ശിക്കുന്നത്. അതേസമയം, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നതെന്നാണ് മോദി വിമര്‍ശിച്ചു.
നാണക്കേട് കാരണമാണ് യു.പി.എ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു. ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദി ആര്‍.എസ്.എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരില്‍ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു.