അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഓഗസ്റ്റ് മൂന്നിന് വിധി പറയുമെന്ന് അലഹബാദ് ഹൈക്കോടതി. വിധിവരുന്നത് വരെ ഹൈക്കോടതി സര്‍വെ സ്റ്റേ ചെയ്തു.
ഗ്യാന്‍വാപി മസ്ജിദിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ സര്‍വേ തടഞ്ഞ് ബുധനാഴ്ച അലഹബാദ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗ്യാന്‍വാപി മസ്ജിദ് ഭരണസമിതി നല്‍കിയ അപ്പീലിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മസ്ജിദിലെ സര്‍വേ തടഞ്ഞുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സ്റ്റേ തുടരാനായിരുന്നു ബുധനാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.