എന്‍ജിനീയര്‍ പി.വി അനൂപ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

എന്‍ജിനീയര്‍ പി.വി അനൂപ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

മാഹി: അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മാഹി പൊതുമരാമത്ത് വകുപ്പ് മുന്‍ എന്‍ജിനീയര്‍ പി.വി അനൂപിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബന്ധുമിത്രാദികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ എന്‍ജിനീയര്‍ പി.വി അനൂപ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ മാഹിയില്‍ ഒന്നാം റാങ്കുകാരായ പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സി.എച്ച് സ്‌നെദിഷയ്ക്ക് മാഹി പൊതുമരാമത്ത് വകുപ്പ് മുന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ.പ്രദീപ് കുമാറും
മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബി.എസ് ഡോണയ്ക്ക് പി.ഡബ്ല്യ.ഡി. കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സത്യന്‍ കേളോത്തും ഉപഹാരം നല്‍കി ആദരിച്ചു. മാഹി പൊതുമരാമത്ത് വകുപ്പ് ഓവര്‍സിയര്‍ കെ.വി പ്രദീഷ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സഹപ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചേര്‍ന്ന് വിജയികളെ ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *