കോഴിക്കോട്: സി.പി.എം. നേതാവ് പി ജയരാജന്റെ യുവമോർച്ചയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. വയസുകാലത്ത് വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് നല്ലതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘ഗുണ്ടാ മാഫിയാ നേതാക്കളുടെ വാക്കും കേട്ട് പിണറായി വിജയന്റെ മുമ്പിൽ തലകുനിച്ചു നിൽക്കുന്നവരാണ് കേരളത്തിലെ യുവമോർച്ചക്കാരും ബിജെപിക്കാരും എന്ന ധാരണ വേണ്ട. അല്ലെങ്കിലേ കുറേ അസ്വസ്ഥതകളുമായിട്ടാണ് ജീവിക്കുന്നത്. മോർച്ചറിയിൽ ഒരുപാട് ആളുകളെ കിടത്തിയിട്ടുണ്ട്. ഒരുപാട് ബലിദാനികളെ കണ്ട നാടാണ് കേരളം. അതിനുള്ള ആവതൊന്നും ഇപ്പോൾ ജയരാജന് ഇല്ല. അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഈ ഡയലോഗ് കൊണ്ട് നടക്കും. അല്ലാതെ മൈതാനത്ത് നിന്ന് പോരാട്ടം നടത്താനുള്ള തന്റേടവും ചങ്കൂറ്റവും ഇല്ല’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി.ജയരാജന്‍റെ പ്രസ്താവനയ്ക്കാണ് ശോഭാ സുരേന്ദ്രൻ മറുപടി നൽകിയത്.