അമ്മയെന്ന സ്ത്രീ 28ന് നിരാഹാര സമരം

അമ്മയെന്ന സ്ത്രീ 28ന് നിരാഹാര സമരം

മാഹി: വിലപിക്കുന്ന മണിപ്പൂരിനെ ആശ്ലേഷിക്കുക എന്ന സന്ദേശവുമായി ‘അമ്മ എന്ന സ്ത്രീ’ എന്ന ഏകാംഗ സമരമുറയുടെ ഭാഗമായി പ്രമുഖ സാഹിത്യകാരിയും, സാമൂഹ്യ പ്രവര്‍ത്തകയുമായ സി.കെ രാജലക്ഷ്മി മാഹി മുന്‍സിപ്പല്‍ മൈതാനിയില്‍ 28ന് രാവിലെ എട്ട് മണി മുതല്‍ ഏകദിന നിരാഹാര സമരം നടത്തും.
സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രകാരന്മാര്‍, കവികള്‍, നര്‍ത്തകര്‍, കലാകാരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. ശില്‍പ്പി സുരേന്ദ്രന്‍ കൂക്കാനം വേദിയില്‍ ശില്‍പ്പം ചെയ്യും. വി.ആര്‍ സുധീഷ്, വി.ടി മുരളി, അസിസ് മാഹി, വനമിത്ര അവാര്‍ഡ് ജേതാവ് വടയക്കണ്ടി നാരായണന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സെഡ്.എ സല്‍മാന്‍, സാമൂഹ്യ പ്രവര്‍ത്തക സന്ധ്യ കരണ്ടോട് തുടങ്ങിയവര്‍ സംബന്ധിക്കും.
ചിത്രകാരന്മാരായ കലൈമാമണി സതീശങ്കര്‍, ശോഭ, പി.പി ചിത്ര, പൊന്‍മണി തോമസ്, ആര്‍ട്ടിസ്റ്റ് പ്രേമന്‍, അസീസ് ചാലക്കര എന്നിവര്‍ സര്‍ഗ്ഗ രചനയില്‍ പങ്കാളികളാവും. വാര്‍ത്താ സമ്മേളനത്തില്‍ സി.കെ രാജലക്ഷ്മി, വിജയന്‍ കൈനാടത്ത്, പള്ളിയന്‍ പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *