കോഴിക്കോട്: സിവില്‍സ്‌റ്റേഷന്‍ അക്ഷയകേന്ദ്രത്തിനു മുന്‍പിലുള്ള പാര്‍ക്കിംഗ് നിരോധിക്കണമെന്ന് സിവില്‍ സ്റ്റേഷന്‍ നോര്‍ത്ത് ഏരിയാ സമ്പര്‍ക്കവേദി റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം ബന്ധപ്പെട്ട അധികാരികളോടഭ്യര്‍ത്ഥിച്ചു. സിവില്‍ സ്റ്റേഷനു സമീപം അനാമിക സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രത്തിനു മുന്‍പിലുള്ള ഇരുചക്രവാഹന പാര്‍ക്കിംഗ് ഈ റോഡിന്റെ ഇരുഭാഗങ്ങളിലുമായി താമസിക്കുന്ന നിരവധി വീടുകളിലേക്കും സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫിസിലേക്കും വരുന്ന കാറുകള്‍ക്കും മറ്റു വലിയ വാഹനങ്ങള്‍ക്കും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതിനാല്‍ അവിടെയുള്ള പാര്‍ക്കിംഗ് നിരോധിക്കണം.
ഈ ഭാഗത്ത് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും രോഗികള്‍ക്കും മറ്റും പെട്ടെന്ന് ആശുപതിയിലോ മറ്റുകാര്യങ്ങള്‍ക്കായോ പുറത്തേക്ക് പോവേണ്ടി വരുമ്പോും ഈ മാര്‍ഗ്ഗതടസ്സം അസൗകര്യം സൃഷ്ടിക്കുക്കുകയാണ്.
ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രജിന്‍ നരിക്കുനി. വൈസ് പ്രസിഡന്റുമാരായ ടി.പി വാസു, വിനീത കുഞ്ഞനന്തന്‍, ട്രഷറര്‍ മാത്യു വര്‍ഗ്ഗീസ്, പ്രവര്‍ത്തക സമിതി മെമ്പര്‍മാരായ ഗ്ലാഡിസ് ഐസക്, സി.മോഹന്‍, ആന്റണി മാസ്റ്റര്‍, ലംബര്‍ട്ട് ജോസഫ്, ബീരാന്‍ കല്‍പ്പുറത്ത്, സജീവ് ദാമോദരന്‍, ആശാമുരളി, എ.കെ പ്രദീപ് കുമാര്‍, എം.എം സുരേന്ദ്രന്‍, പ്രബി കെ.എം സംസാരിച്ചു.