കളമശ്ശേരി: പ്രശസ്ത എഴുത്തുകാരി ലതാ ലക്ഷ്മിയുടെ കവിതാ സമാഹാരമായ ‘വ്രണിത പ്രണയിത’യുടെ കവര്‍ പ്രകാശന ചടങ്ങ് നിരൂപകന്‍ എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കുസാറ്റിലെ ഹിന്ദി വിഭാഗത്തിലെ വിദ്യാര്‍ത്ഥികാളാണ് കവര്‍ പ്രകാശനം നിര്‍വഹിച്ചത്. ക്രിസ് പി.ജോര്‍ജ് (പ്രസിഡന്റ്, ഛാത്ര പരിഷത്ത്, ഹിന്ദി വകുപ്പ് കുസാറ്റ്) അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. കെ. അജിത (വകുപ്പ് മേധാവി, ഹിന്ദി വകുപ്പ് കുസാറ്റ്), രമ്യ കൃഷ്ണന്‍ (സെക്രട്ടറി, ഛാത്ര പരിഷത്ത്, ഹിന്ദി വകുപ്പ് കുസാറ്റ്), ആശംസകള്‍ നേര്‍ന്നു.
മരിയ സോണിയ (രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥി), കവിതാ പാരായണം നടത്തി. ലതാ ലക്ഷ്മി മറുമൊഴി നടത്തി. ജെയ്‌സ് മോന്‍ ജോബ് (രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥി), ഈശ്വര പ്രാര്‍ത്ഥന ആലപിച്ചു. ഫാത്തിമത്ത് റംസീന(ജോയിന്റ് സെക്രട്ടറി, ഛാത്ര പരിഷത്ത്, ഹിന്ദി വകുപ്പ് കുസാറ്റ്), സ്വാഗതവും, പ്രീതി കെ.എന്‍ (വൈസ് പ്രസിഡന്റ്, ഛാത്ര പരിഷത്ത്, ഹിന്ദി വകുപ്പ് കുസാറ്റ്) നന്ദിയും പറഞ്ഞു.