മുഖത്തെ ചുളിവുകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം

മുഖത്തെ ചുളിവുകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം

സ്ത്രീകളെ മുപ്പതുകള്‍ക്ക് ശേഷം ഏറ്റവും ആശങ്കപ്പെടുത്തുന്ന ചര്‍മ്മപ്രശ്നങ്ങളിലൊന്നാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇതിനായുള്ള ക്രീമുകളും ചികിത്സകളും ലഭ്യമാണെങ്കിലും, നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന ചില നുറുങ്ങുകളിലൂടെ ഒരുപരിധിവരെ ഇവ കുറയ്ക്കാനും പരിഹരിക്കാനും സാധിക്കും. പ്രായാധിക്യം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ സാധാരണയാണ്. ഇവ പൂര്‍ണമായും മാറാന്‍ ഡെര്‍മറ്റോളജിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സര്‍ജറികള്‍ അടക്കമുള്ള ചികിത്സകള്‍ ആവശ്യമാണ്. താഴെ പറയുന്ന ലളിതമായ ഹോം റെമഡീസ് ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ ചുളിവുകള്‍ ഒരുപരിധിവരെ കുറയ്ക്കാനും ചെറുപ്പമുള്ള ചര്‍മ്മം നിലനിര്‍ത്താനും സാധിക്കും.

തേന്‍: മുഖത്ത് തേന്‍ നേര്‍ത്ത ലെയറായി പുരട്ടുക, ഏകദേശം 15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. തേന്‍ ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ വരണ്ട ചര്‍മ്മക്കാര്‍ക്ക് ഇത് നിത്യവും ചെയ്യാവുന്നതാണ്. ഒരു ഫേഷ്യല്‍ ടോണറായും ഇത് ഉപയോഗിക്കാം.

വെളിച്ചെണ്ണ: വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് അല്‍പ്പം വെളിച്ചെണ്ണ കൈയ്യിലെടുത്ത് കഴുത്തും മുഖവും മസാജ് ചെയ്യാവുന്നതാണ്.

ഒലിവ് ഓയില്‍: ഒലീവ് ഓയിലില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. വെര്‍ജിന്‍ ഒലിവ് ഓയില്‍ ഇരുകൈകളിലുമാക്കി മസാജ് ചെയ്ത ശേഷം പുരട്ടി കുറച്ച് മിനിറ്റ് നേരം വയ്ക്കുക, ശേഷം കഴുകി കളയുക. ഒലിവ് ഓയലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ക്കും ഫലപ്രദമാണ്.

തൈര്: തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും. അല്‍പ്പം പ്ലെയിന്‍ തൈര് മുഖത്ത് പുരട്ടുക ശേഷം ഇത് ഉണങ്ങുമ്പോള്‍ മസാജ് ചെയ്തശേഷം കഴുകി കളയുക. വെയില്‍ കൊള്ളുന്നതുമൂലമുള്ള കരുവാളിപ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും.

ഈ പ്രതിവിധികള്‍ക്കൊപ്പം സമീകൃതാഹാരം, മോയിസ്ചറൈസേഷന്‍, മതിയായ ഉറക്കം, എല്ലാ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുക എന്നീ ജീവിതശൈലി സ്വീകരിക്കുന്നത് യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിന് സഹായിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *