അര്‍ഹരായ രോഗികള്‍ക്ക് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റര്‍ മിംസിലും കുറഞ്ഞ ചിലവില്‍ വിദഗ്ധ ചികിത്സ ലഭിക്കും
കോഴിക്കോട്: അസ്ഥികളിലെ കാന്‍സര്‍ (സര്‍ക്കോമ) ബാധിച്ച നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായവുമായി ആസ്റ്റര്‍ ആശുപത്രികള്‍. സര്‍ക്കോമ ബാധിതര്‍ക്ക് പ്രതീക്ഷ നല്കുന്ന സിന്ദഗി ചികിത്സ പദ്ധതിക്ക് തുടക്കമായി. കണ്ണൂരില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പദ്ധതി അവതരിപ്പിച്ചത്. രോഗനിര്‍ണയം കഴിഞ്ഞാല്‍ നൂതന ചികിത്സ ഉറപ്പാക്കുന്നതിന് പുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അസ്ഥികളെ ബാധിക്കുന്ന കാന്‍സര്‍ ചികിത്സയില്‍ വിദഗ്ധനായ ഡോ. സുബിന് സുഗതിന്റെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്ദഗി നടപ്പാക്കുന്നത്. മികച്ച ചികിത്സയും രോഗീ പരിചണവും കൊണ്ട് ശ്രദ്ധേയരായ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റര്‍ മിംസിലുമാണ് ചികിത്സ നല്‍കുന്നത്.
എ.എം ആരിഫ് എം.പി, എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേഷ്കുമാര് അടക്കമുള്ള ജനപ്രതിനിധികളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ വോളന്റിയേഴ്സ് എന്നിവയും ഉദ്യമവുമായി സഹകരിക്കുണ്ട്. ചികിത്സ സഹായം ലഭിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പടെയുളള സഹായവും ലഭ്യമാക്കും.
കുട്ടികളിലേയും മുതിര്‍ന്നവരിലേയും അസ്ഥിമുഴകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ധനായ ഡോ. സുബിന് നട്ടെല്ലിലെയും മറ്റ് അസ്ഥികളിലെയും മെറ്റാസ്റ്റാറ്റിക് മുറിവുകള്‍ക്കുള്ള ശസ്ത്രക്രിയ ചികിത്സയിലും നിപുണനാണ്. എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ രോഗങ്ങള്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് ഡോ. സുബിന് സുഗത് പറഞ്ഞു. സര്‍ക്കോമ പോലുള്ള രോഗങ്ങളുടെ താരതമ്യേന ഉയര്‍ന്ന ചിലവ് മൂലം നിര്‍ധന രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് സിന്ദഗി പദ്ധതി ആവിഷ്കരിച്ചതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസീനും വ്യക്തമാക്കി.