‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ യുവ സംരംഭകര്‍ക്ക് വഴികാട്ടി: റോബിന്‍ എം.സി

‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ യുവ സംരംഭകര്‍ക്ക് വഴികാട്ടി: റോബിന്‍ എം.സി

കോഴിക്കോട്: കേരള ഗവര്‍ണര്‍ പ്രകാശനം ചെയ്ത ഷെവലിയാര്‍ ചാക്കുണ്ണിയുടെ ആറു പതിറ്റാണ്ടിലെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച ‘തോല്‍ക്കാന്‍ മനസ്സില്ലാതെ’ എന്ന ആത്മകഥ പുതിയ സംരംഭകര്‍ക്കും, വരും തലമുറയ്ക്കും ഒരു പാഠപുസ്തകമാകുമെന്ന് എം.സി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി റോബിന്‍ അഭിപ്രായപ്പെട്ടു. ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ട്രിപ്പന്റാ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ല എം.സി.ആര്‍ വ്യാപാര സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.
എം.സി.ആര്‍ ഉള്‍പ്പെടെയുള്ള നിരവധി മറുനാടന്‍ മലയാളികള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യവസായങ്ങള്‍ ആരംഭിച്ച് വിജയം കൈവരിച്ച് മികവ് തെളിയിച്ചവരാണ്. കേരളം അവര്‍ക്കെല്ലാം വലിയൊരു വിപണിയാണ്. അവരെ സ്വന്തം നാട്ടില്‍ അനുയോജ്യമായ വ്യവസായം തുടങ്ങാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാരും, ബന്ധപ്പെട്ടവരും തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, വിവിധ വ്യാപാര-വ്യവസായ സംഘടനകളുടെ സാരഥിയുമായ ചാക്കുണ്ണി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വ്യാപാര – വ്യവസായ – യാത്ര മേഖല ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തന്റെ ആത്മകഥയില്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എം.സി.ആര്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും, ജീവനക്കാര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെ ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കിയ വിപണന രീതിയാണ് കേവലം 25 വര്‍ഷം കൊണ്ട് കേരളത്തിനകത്തും പുറത്തും എം.സി.ആര്‍ ബ്രാന്‍ഡിനെ ജനപ്രിയമാക്കിയത്. പ്രളയകാലത്ത് കേരളത്തിന് അരക്കോടി രൂപയുടെ പുത്തന്‍ വസ്ത്രങ്ങള്‍ നല്‍കിയത് അവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്. എം.സി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി റോബിന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ എം.സി റിക്‌സണ്‍, ഡയറക്ടര്‍മാരായ ലിനി റോബിന്‍, ബിനു റിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. എം.സി ആറിന്റെ പുത്തന്‍ ശ്രേണിയിലുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പ്രദര്‍ശനമേള ജനശ്രദ്ധ ആകര്‍ഷിച്ചു. സോണല്‍ ഹെഡ് പി.ജെ. ജോഷി സ്വാഗതവും, മീഡിയ മാനേജര്‍ എം. മഹേഷ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *