കോഴിക്കോട്: ചേകന്നൂര്‍ മൗലവി അനുസ്മരണവും മതഭീകരതാ വിരുദ്ധ ദിനാചരണവും 29ന് (ശനി) രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11 മണിക്ക് നടക്കുന്ന സെമിനാറില്‍ ആശയവായനയുടെ അനിവാര്യത എന്ന വിഷയം സെയ്തലവി അന്‍സാരിയും ആരാണ്, അല്ലാഹു ഡോ: ജലീല്‍ പുറ്റക്കാടും അഹ്‌ലുസുന്ന ഖുര്‍ആന്‍ ഇല്ലാത്ത ഇസ്‌ലാം മതം പൊളിച്ചെഴുത്ത് മൗലവി മജീദ് സുല്ലമി ഉഗ്രപുരവും, ഏകസിവില്‍ കോഡ് ഖുര്‍ആനിലെ ഏകലോകാശയം മുതൂര്‍ അബൂബക്കര്‍ മൗലവിയും, കുഞ്ഞിമൊയ്തീന്‍ മൗലവി കൊപ്പവും, ഖുര്‍ആന്റെ സത്യബോധന വായന സി.എം.എ സലാം തിരൂരും അവതരിപ്പിക്കും. എന്‍.ടി.എ കരീം, ബഷീര്‍ തനാളൂര്‍ എന്നിവര്‍ സംസാരിക്കും.
അനുസ്മരണ സമ്മേളനം ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജലീല്‍ പുറ്റെക്കാട് അധ്യക്ഷത വഹിക്കും. ജാഫര്‍ അത്തോളി സ്വാഗതം പറയും.
വാര്‍ത്താസമ്മേളനത്തില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ: എം. അബ്ദുള്‍ ജലീല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എസ് റഷീദ്, അബ്ദു ചെമ്പ്രശ്ശേരി, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.