കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ നിലനില്‍ക്കുന്ന ഖുര്‍ആന്‍ വിരുദ്ധവും നീതിരഹിതവും മാനവികതക്ക് നിരക്കാത്തതുമായ കാര്യങ്ങളെ കുറിച്ച് ഖുര്‍ആന്‍ കൊണ്ട് തന്നെ പൊളിച്ചെഴുതി ചേകന്നൂര്‍ മൗലവി രചിച്ച ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 29ന് (ശനി) വൈകീട്ട് മൂന്ന് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ വച്ച് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ: ജലീല്‍ പുറ്റേക്കാട്, പ്രഭാഷകന്‍ എ.പി അഹമ്മദിന് നല്‍കി പ്രകാശനം ചെയ്യും.