കോഴിക്കോട്: ഗായിക കെ.എസ് ചിത്രയുടെ 60ാം പിറന്നാളിന്റെ ഭാഗമായി ചിത്ര ആലപിച്ച 27 ഗാനങ്ങള്‍ കോര്‍ത്തിണക്കി യുവഗായിക ദേവപ്രിയ ദേവദാസിന്റെ നേതൃത്വത്തില്‍ ‘ ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന പേരില്‍ ഗാനാഞ്ജലി അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെക്കിനി മ്യൂസിക് ബാന്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തെക്കിനി മ്യൂസിക് ബാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങില്‍ വെച്ച് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ നിയാസ് ഹസന്‍, ദേവപ്രിയ ദേവദാസ്, ഉമേഷ് പന്തീരാങ്കാവ്, കീര്‍ത്തി.വി, സൂബീഷ് കെ.എം എന്നിവര്‍ പങ്കെടുത്തു.