കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തിന്റെ 24ാം വാര്‍ഷിക ദിനം കേരള ജനമ്പര്‍ക്ക വേദി വിജയദിനമായി ആഘോഷിച്ചു. യുദ്ധത്തില്‍ വീരമൃത്യു പ്രാപിച്ച ജവാന്മാര്ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
വിജയദിനത്തിന്റെ ഉദ്ഘാടനം ജനസമ്പര്‍ക്ക വേദി സംസ്ഥാന പ്രസിഡന്റ് എന്‍.വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന ജന. സെക്രട്ടറി പി. അനില്‍ ബാബു അധ്യക്ഷത വഹിച്ചു. വേദി സംസ്ഥാന ഉപാധ്യക്ഷന്‍ എം.എ റഹ്മാന് മുഖ്യ വിജയദിനപ്രഭാഷണം നടത്തി. ടി.എം സത്യജിത്ത്, പത്മനാഭന് വേങ്ങേരി, പുഷ്പലത കരുവശ്ശേരി, ശ്രീജ എടക്കാട്, ബാബു പണിക്കര്‍ വിജയദിനാശംസകള് നേര്‍ന്നു.