കോഴിക്കോട്: ഭിന്നശേഷിക്കാരുടെ കഥ പറയുന്ന ‘ആകാശം പറഞ്ഞ കഥ’ പ്രേക്ഷകലോകം ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് സംവിധായകന്‍ സിദ്ധീക്ക് കൊടിയത്തൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28ന് സിനിമ കര്‍ണാടകയിലും തമിഴ്‌നാട്ടിലും റിലീസ് ചെയ്യും. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.
37 തിയേറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടന്നത്. ഭിന്നശേഷിക്കാരുടെ കഥ പൊതുസമൂഹത്തിന് മനസിലാകുക എന്നതാണ് സിനിമയുടെ ലക്ഷ്യം. സമൂഹത്തില്‍ ഇത് സംബന്ധിച്ച് പോസിറ്റീവായ സന്ദേശം സിനിമ വഴി ഉണ്ടായിട്ടും ഭിന്നശേഷിയുള്ള ഒരു കുട്ടിയുള്ള വീടുകളിലെ അകംജീവിതം സമൂഹത്തെ അറിയിക്കാനും ഇത് വഴി സാധിച്ചു.
തന്റെ കുടുംബത്തിലും ഉണ്ടായ അനുഭവങ്ങള്‍ ചേര്‍ത്താണ് ഇത്തരമൊരു സിനിമക്ക് പ്രചോദനമായത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് ഈ സിനിമ. ഈ സിനിമയുടെ ആശയം മനസിലാക്കി സുമനസുകള്‍ നല്‍കിയ സഹായവും സിനിമാ നിര്‍മാണത്തിന് സഹായിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവും സംവിധായകനുമായ സിദ്ധീക്ക് കൊടിയത്തൂര്‍, റഹ്‌മാന്‍ പോക്കര്‍ മാറഞ്ചേരി, സുധീര്‍.ടി കൂട്ടായി (പ്രൊജക്ട് ഡിസൈനര്‍) എന്നിവര്‍ പങ്കെടുത്തു.