കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് ചാലാട് എസ്.ഐ.ബി ഹൗസ് കെട്ടിടത്തില്‍ ആര്‍.ബി.ഐ റീജ്യനല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെഗാ കറന്‍സി ചെസ്റ്റിനോട് ചേര്‍ന്ന് ബാങ്കിന്റെ നവീകരിച്ച റീജ്യനല്‍ ഓഫീസ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ സുജാത ജഗന്നാഥന്‍ എ.ടി.എം പ്രവര്‍ത്തനോദ്ഘാടനവും കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍ ലൊക്കേഷന്‍ ഹബ് ഉദ്ഘാടനവും നിര്‍വഹിച്ചു.
എസ്.ഐ.ബി എച്ച്.ആര്‍ & ഓപറേഷന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ് .ടി, ഓപറേഷന്‍സ് ഹെഡ് ശിവരാമന്‍ കെ, റീജ്യനല്‍ ഹെഡ് & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഈശ്വരന്‍.എസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.