മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനും കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍. രാഹുല്‍, മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ എന്നിവര്‍ കളിക്കണമെന്നും അദ്ദേഹം ജിയോ ടിവി അഭിമുഖത്തില്‍ പറഞ്ഞു. ഇഷാന്‍ കിഷന്‍ ടീമില്‍ വേണ്ടെന്നും ജാഫർ പറയുന്നു. ബോളര്‍ കുല്‍ദീപ് യാദവ് അടക്കം മൂന്ന് സ്പിന്നര്‍മാര്‍ വസീം ജാഫര്‍ പ്രവചിച്ച ടീമിലുണ്ട്.
”ഇന്ത്യന്‍ ടീമില്‍ എന്റെ മൂന്ന് ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ശിഖര്‍ ധവാന്‍ എന്നിവരാണ്. ശിഖര്‍ ധവാനെ കളിപ്പിച്ചില്ലെങ്കിലും പാകരക്കാരനായെങ്കിലും ലോകകപ്പ് ടീമിലെടുക്കും. മൂന്നാമനായി വിരാട് കോലിയും നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരും കളിക്കട്ടെ. പിന്നാലെ കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ബാറ്റിങ്ങിന് ഇറങ്ങണം. സ്പിന്‍ ബോളര്‍മാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കട്ടെ.”- വസീം ജാഫര്‍ പറഞ്ഞു.
വസീം ജാഫര്‍ പ്രവചിച്ച ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദൂല്‍ ഠാക്കൂര്‍.ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.