തലശ്ശേരി: എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് ഓര്‍ഗനൈസേഷന്‍ (പി.പി.ടി.എച്ച്.ഒ) കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 2015ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച 5000 രൂപ ഓണറേറിയം പോലും പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് അനുവദിക്കാത്ത സ്‌ക്കൂളുകളില്‍, സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ അടിയന്തിരമായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇടപ്പെടണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചൊക്ലി, തലശ്ശേരി നോര്‍ത്ത്, സൗത്ത്, കണ്ണൂര്‍ സൗത്ത്, നോര്‍ത്ത്, മട്ടന്നൂര്‍, കൂത്തുപറമ്പ് തുടങ്ങിയ എ.ഇ.ഒമാര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി നടപ്പിലാക്കാന്‍ ഇടപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. പി.പി.ടി.എച്ച്.ഒ ജില്ലാ പ്രസിഡണ്ട് വി.പി.ജിതേഷ്, ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ ഇ.മനീഷ്, പി.പി.ടി.എച്ച്.ഒ ജില്ലാ ജനറല്‍ സെക്രട്ടറി വി. വിജയഷോമ, വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി. ദിവിന, ജില്ലാ സെക്രട്ടറി കെ.ലിജി എന്നിവര്‍ നേതൃത്വം നല്‍കി.