ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി റിലാഷ് പാറശാലയെ തിരഞ്ഞെടുത്തു

ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി റിലാഷ് പാറശാലയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി റിലാഷ് പാറശാലയെ തിരഞ്ഞെടുത്തു. മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്, പാറശാല അമ്പാടി കേക്ക് പോയിന്റ് ബേക്കറിയുടെയും, വി ലാന്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ഉടമസ്ഥന്‍ കൂടിയാണ് റിലാഷ്. ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തില്‍ രക്ഷാധികാരി മുണ്ടേല പ്രസാദ് ശ്യാമപ്രസാദ്, ബെന്നി തോമസ്, രാജു കല്ലുകളും, ജിജി, രാജു എബ്രഹാം, റിലാഷ് പാറശാല, രതീഷ് കായംകുളം, രാജന്‍ മൂലേട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *