മര്‍കസ് ഗാര്‍ഡന്‍: മുംബൈയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സില്‍ നിന്നും മുഹമ്മദ് നൂറാനി വള്ളിത്തോട് ഡോക്ടറേറ്റ് നേടി. മര്‍കസിനു കീഴില്‍ പൂനൂര്‍ ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ഏഴുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ പ്രോഗ്രാം പൂര്‍ത്തീകരിച്ചു. ശേഷം മുംബൈ ഐ.ഐ.പി.എസില്‍ നിന്ന് പോപുലേഷന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പോപുലേഷന്‍ സ്റ്റഡീസില്‍ ‘ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്കിടയിലെ വിഷാദ രോഗലക്ഷണങ്ങളുടെയും കോഗ്‌നിറ്റീവ് വൈകല്യത്തിന്റെയും ജീവിതകാല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു റിസര്‍ച്ച്.
അന്താരാഷ്ട്ര സയന്റിഫിക് ജേണലുകളില്‍ നൂറ്റിഇരുപത് ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനധികം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ് എച്ച്.ഇന്റക്‌സോടെ ആയിരത്തിലധികം സൈറ്റേഷന്‍ കരസ്ഥമാക്കിയ ശ്രദ്ധേയ പഠനങ്ങളാണിവ. ജെറണ്ടോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക ഡൈവേഴ്‌സിറ്റി ഫെല്ലോ 2022 അവാര്‍ഡ് ജേതാവ് കൂടിയാണ് മുഹമ്മദ് നൂറാനി. ഐ.എച്ച്.ഇ.പി.എ, ഐ.എ.എസ്.എസ്.എച്ച്, ഐ.എ.എസ്.പി, ഐ.യു.എസ്.എസ്.പി അടക്കം ദേശീയ- അന്തര്‍ദേശീയ അകാദമിക് കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങളവതരിപ്പിചിട്ടുണ്ട്.
കണ്ണൂര്‍ വള്ളിത്തോട് സ്വദേശികളായ അബ്ദുറഹ്‌മാന്‍-വാഹിദ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരും ഫൗണ്ടര്‍- ഡയറക്ട്ര്‍ ഡോ.എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.