കോഴിക്കോട്: മണിപ്പൂരിലും മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഭാഗീയതയും, വിദ്വേഷവും വളര്‍ത്തി വലുതാക്കി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ഹീന ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെയും പ്രധാനമന്ത്രിയുടെയും രാജ്യദ്രോഹകരമായ നിലപാടുകള്‍ക്കെതിരെ എന്‍.സി.പി ജില്ലാ നേതൃയോഗം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മത നിരപേക്ഷമൂല്യങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആലീസ് മാത്യു, എം.ആലിക്കോയ, പ്രൊഫ: ജോബ് കട്ടൂര്‍, എം.പി. സൂര്യ നാരായണന്‍ , അനിത ടീച്ചര്‍, കെ.ടി.എം കോയ, ടി.പി. വിജയന്‍ , പി.കെ.എം. ബാലകൃഷ്ണന്‍ , പി.ആര്‍. സുനില്‍ സിംഗ്, തുഷാര എന്നിവര്‍ സംസാരിച്ചു.