മണിപ്പൂരിൽ യുവതിക്കെതിരെ ലൈം​ഗികാതിക്രമം; ബിഎസ്എഫ് ജവാന് സസ്പെൻഷൻ

മണിപ്പൂരിൽ യുവതിക്കെതിരെ ലൈം​ഗികാതിക്രമം; ബിഎസ്എഫ് ജവാന് സസ്പെൻഷൻ

ന്യൂഡല്‍ഹി: മണിപ്പുരിൽ പലവ്യഞ്ജനക്കടയില്‍വച്ച് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഒരു യുവതിക്കുനേരെ അതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ജവാനെ സസ്പെൻഡ് ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു, കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

സതീഷ് പ്രസാദ് എന്നാണ് വീഡിയോയിൽ കാണുന്ന ജവാൻ എന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഔദ്യോ​ഗിക വേഷത്തിൽ തോക്കുമായെത്തിയ ജവാനാണ് യുവതിയുടെ ശരീരഭാ​ഗങ്ങളിൽ കയറിപ്പിടിച്ച് ശല്യം ചെയ്തത്. ജൂലായ് 20-നാണ് സംഭവം എന്നാണ് വിവരം. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ പ്രഥാമിക അന്വേഷണം നടത്തിയശേഷമാണ് ജവാനെ സസ്‌പെന്‍ഡ് ചെയ്തത്.

കലാപത്തിനിടെ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വലിയ പ്രതിഷേധത്തിനിടയായ സാഹചര്യത്തിലാണ് യുവതിക്ക് നേരെ അതിക്രമം നടത്തുന്ന ജവാന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *