മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇതുവരെ ഏഴ് പേരെ പിടികൂടി

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇതുവരെ ഏഴ് പേരെ പിടികൂടി

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ പിടിയിലായത് ഏഴ് പേരാണ്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കൂടി ഉള്‍പ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പോലിസ് വ്യക്തമാക്കി.
അതേ സമയം ഇതോടൊപ്പം വൈറലായ മറ്റൊരു വീഡിയോ മ്യാന്‍മറില്‍ നടന്ന സംഭവമാണെന്ന് പോലിസ് പറഞ്ഞു. രണ്ടു ദിവസങ്ങളില്‍ മാത്രം മ്യാന്‍മറില്‍ നിന്ന് 700 പേരാണ് മണിപ്പൂരിലെത്തിയത്. ഇവര്‍ അതിര്‍ത്തി കടന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സൈന്യത്തെ അതൃപ്തി അറിയിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പാലര്‍മെന്റില്‍ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. മണിപ്പൂരിനെ കുറിച്ച് ചര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ആവശ്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *