കോഴിക്കോട്: മണിപ്പൂരിനായ് ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നേതൃത്വത്തില്‍ ഇന്ന് (ജൂലായ് 25) മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. കോഴിക്കോട് ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്യും.
മണിപ്പൂരിലെ മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ രാജ്യത്തിന് നാണക്കേടാണ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് നടക്കുന്നത്. അക്രമണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉയര്‍ത്തി കൊണ്ടുവരുന്നതിനും ഇരകളാക്കപ്പെടുന്ന പാവപ്പെട്ട മണിപ്പൂര്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് സി.പി.ഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടി.
സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, സംസ്ഥാന എക്‌സി. അംഗം ടി.വി. ബാലന്‍, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരായ പി.കെ. ഗോപി, ഖദീജ മുംതാസ് തുടങ്ങി സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രശസ്ത വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ അറിയിച്ചു.