ന്യൂഡല്‍ഹി: ഫെയ്‌സ്ബുക് സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി ആ സുഹൃത്തിനെ വിവാഹം കഴിച്ചകായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജു പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ സ്വദേശിയായ ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെയെയാണ് വിവാഹം കഴിച്ചത്.
മതം മാറിയ അഞ്ജു ഇപ്പോള്‍ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നാണ് വിവരം. അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നസ്റുല്ലയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണു ദമ്പതികള്‍ കോടതിയില്‍ ഹാജരായത്. സുരക്ഷാ കാരണങ്ങളാല്‍, പൊലീസ് സുരക്ഷയില്‍ കോടതിയില്‍നിന്ന് യുവതിയെ നസ്റുല്ലയുടെ വീട്ടിലേക്കു കൊണ്ടുപോയി.
നസ്റുല്ലയെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് നസ്റുല്ലയും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് വിവാഹ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. വിവാഹിതയായ അഞ്ജുവിന് രാജസ്ഥാനില്‍ 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.
Video: Indian girl #Anju with her Pakistani friend Nasrullah Khan in his home district Dir pic.twitter.com/jJJaCmxq1U
— Naimat Khan (@NKMalazai) July 25, 2023