തിരുവനന്തപുരം: വലിയതുറയില്‍ പോലീസിന് നേരെ ഗുണ്ടയുടെ ആക്രമണം. വധശ്രമക്കേസ് അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് പ്രതിയായ വലിയതുറ സ്വദേശി അനില്‍ കുമാര്‍ (ജാങ്കോ കുമാര്‍) ആക്രമിച്ചത്.
ഇയാളെ പിടികൂടാനെത്തിയ പോലീസുകാരെ കത്തികൊണ്ട് കുത്തുകയും കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്‌ഐമാരായ ഇന്‍സമാം, അജേഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. മൂന്നു ദിവസം മുന്‍പാണ് അനില്‍കുമാര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.