കല്പറ്റ: വയനാട് ജില്ലില്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്‌കൂളുകള്‍ക്ക് ജൂലായ് 26 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അവധി വിവരം അറിയിച്ചത്.
കനത്ത മഴ തുടരുന്നതിനാല്‍ വയനാട്ടിലെ പ്രൊഫഷണല്‍ കോളജുകള്‍,അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (ജൂലായ് 25) അവധിയായിരുന്നു. എന്നാല്‍ ബുധനാഴ്ച മറ്റ് സ്‌കൂളുകള്‍ക്ക് അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.