ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരില്‍ ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്ന് മോദി വിമര്‍ശിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ കൂടി ചേര്‍ത്തിരുന്നു എന്നും മോദി പറഞ്ഞു.
കര്‍ണാടകയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെയാണ് വിവാദവും മുറുകിയത്.
ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമര്‍ശനം ഉയര്‍ത്തി ഭരണപക്ഷത്ത് നിന്ന് ആദ്യം രംഗത്തെത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര്. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ട്വിറ്ററില്‍ കുറിച്ച ഹിമന്ദ ബിശ്വ ശര്‍മ തന്റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി തിരുത്തുകയും ചെയ്തു.