ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജുവിന് തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്, കൂടാതെ ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം. കോടതി തീരുമാനം എടുക്കുന്നത് വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.